സരസ് ദേശീയമേള: വിളംബര ഘോഷയാത്ര

ന്യൂമാഹി: കുടുംബശ്രീ മിഷൻെറ 20 മുതൽ 31 വരെ നടക്കുന്ന സരസ് ദേശീയ മേളയുടെ ഭാഗമായി ന്യൂമാഹി സി.ഡി.എസ് വിളംബര ജാഥ നടത്തി. പെരിങ്ങാടി മമ്മി മുക്കിൽ നിന്നാരംഭിച്ച ജാഥ ന്യൂമാഹി ടൗണിൽ സമാപിച്ചു. പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്കരണ സന്ദേശങ്ങളുമായി നടന്ന ജാഥയിൽ കുടുംബശ്രീ അംഗങ്ങളും വാർഡ്‌ അംഗങ്ങളും പങ്കെടുത്തു. ന്യൂമാഹി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ.കെ.അനിത, എം.കെ. സെയ്തു, പഞ്ചായത്ത് അംഗം കെ. പ്രീജ, സി.ഡി.എസ് അധ്യക്ഷ കെ.പി. ലീല, ഉപാധ്യക്ഷ എൻ.വി. സുഷമ, പി. തങ്കമ്മ, കോമളവല്ലി, കെ. ശോഭന, എ.കെ. ശോഭ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.