കണ്ടങ്കാളി സമരം: ഇന്ന് പയ്യന്നൂർ നഗരസഭയിലേക്ക് മാർച്ച്

പയ്യന്നൂർ: കണ്ടങ്കാളി വയൽ സമരം അനിശ്ചിതകാല സത്യഗ്രഹത്തിൻെറ 50ാം ദിവസമായ വെള്ളിയാഴ്ച നിർദിഷ്ട കണ്ടങ്കാളി പെട്രോളിയം സംഭരണപദ്ധതി ഉപേക്ഷിക്കണമെന്ന് കേരള സർക്കാറിനോട് അപേക്ഷിക്കുന്ന പ്രമേയം പയ്യന്നൂർ നഗരസഭ പാസാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നഗരസഭ കാര്യാലയത്തിലേക്ക് മാർച്ച് നടത്താൻ ചെയർമാൻ ടി.പി.പത്മനാഭൻെറ അധ്യക്ഷതയിൽ ചേർന്ന ജനകീയ സമരസമിതി യോഗം തീരുമാനിച്ചു. മുനിസിപ്പൽ കൗൺസിൽ യോഗം ചേരുന്ന ഡിസംബർ 20ന് രാവിലെ 10 മണിക്ക് സമര പന്തലിൽ നിന്നും മാർച്ച് ആരംഭിക്കും. മാർച്ച് ഡോ.ആസാദ് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.