തലശ്ശേരി: എടത്തിലമ്പലം ശങ്കരൻ കുളങ്ങര വൈരീഘാതക ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡല മഹോത്സവം വ്യാഴാഴ്ച തുടങ്ങ ും. വൈകീട്ട് സർവൈശ്വര്യ പൂജയോട് കൂടിയാണ് മഹോത്സവത്തിന് തുടക്കമാവുക. അഞ്ച് ദിവസം നീളുന്ന മഹോത്സവത്തിൽ ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകൾക്ക് പുറമെ വൈവിധ്യമാർന്ന സ്റ്റേജ് പരിപാടികളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമാപന ദിവസമായ 23ന് രാവിലെ തന്ത്രി ശ്രീഹരി ജയന്തൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നവക പൂജയും വൈകീട്ട് ശോഭായാത്രയും ഉണ്ടായിരിക്കും. വാർത്തസമ്മേളനത്തിൽ എം. ജയചന്ദ്രൻ, കെ.വി. ഗോകുൽദാസ്, കെ.എം രൂപേഷ്, നാരായണൻ മാസ്റ്റർ, സാജു ചെറുമഠത്തിൽ, കണ്ട്യൻ ഹരി, ഹരിദാസ് എന്നിവർ പങ്കെടുത്തു. ഓഡിറ്റോറിയം ശിലാസ്ഥാപനവും സർട്ടിഫിക്കേഷൻ പ്രഖ്യാപനവും തലശ്ശേരി: തലശ്ശേരി എൻജിനീയറിങ് കോളജിൽ നിർമിക്കുന്ന ഇ. നാരായണൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിൻെറ ശിലാസ്ഥാപനവും എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനവും വെള്ളിയാഴ്ച രാവിലെ 10.30ന് കോളജ് കാമ്പസിൽ മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 2.35 കോടി രൂപ ചെലവിലാണ് ഒാഡിറ്റോറിയം നിർമിക്കുന്നത്. വാർത്തസമ്മേളനത്തിൽ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. മാത്യു, കോളജ് പ്രിൻസിപ്പൽ ഡോ. ഒ.എ. ജോസഫ്, സി.വി. സൂരജ്, ശ്യാംകുമാർ, പി.ടി. ഉസ്മാൻ കോയ, ജി. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.