മലയാള കലാനിലയം വാർഷികാഘോഷം

കൂത്തുപറമ്പ്: മലയാള കലാനിലയം 16ാം വാർഷികാഘോഷങ്ങൾക്ക് ശനിയാഴ്ച തുടക്കമാകും. ഒരാഴ്ച നീളുന്ന വിവിധ പരിപാടികളാണ് വാർഷികാഘോഷത്തിൻെറ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. ശനിയാഴ്ച രാവിലെ ഒമ്പതിന് കലാനിലയം അങ്കണത്തിൽ കെ.പി. പത്മാവതിയമ്മ പതാക ഉയർത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും. വൈകീട്ട് നാലിന് കൂത്തുപറമ്പ് ടൗൺഹാളിൽ ആരംഭിക്കുന്ന വാർഷികാഘോഷ പരിപാടി നഗരസഭ ചെയർമാൻ എം. സുകുമാരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാനിലയം വിദ്യാർഥികളുടെ ചെണ്ടമേളവും സംഗീതക്കച്ചേരിയും അരങ്ങേറും. ഞായറാഴ്ച വൈകീട്ട് വിദ്യാർഥികൾ തുള്ളൽനാടകം അവതരിപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ സംഗീതോത്സവം, നൃത്തോത്സവം, ഗസൽസന്ധ്യ എന്നിവ നടക്കും. 27ന് നടക്കുന്ന സമാപനസമ്മേളനം കവി വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്യും. കലാമണ്ടലം സുനിൽകുമാർ അവാർഡ് നേടിയ വിമലാദേവിക്ക് സമാപന സമ്മേളനത്തിൽ അവാർഡ് നൽകും. കൂത്തുപറമ്പിൽ നടന്ന വാർത്തസമ്മേളനത്തിൽ കലാമണ്ഡലം മഹേന്ദ്രൻ, വിനോദ് നരോത്ത്, യു. ഷനോജ്, അഖിൽ ചിത്രൻ, ടി. അർജുൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.