മോദിസർക്കാർ കാർഷികമേഖലയെ തകർക്കുന്നു- ^എൻ.ആർ. ബാലൻ

മോദിസർക്കാർ കാർഷികമേഖലയെ തകർക്കുന്നു- -എൻ.ആർ. ബാലൻ ശ്രീകണ്ഠപുരം: മോദിസർക്കാർ രാജ്യത്തെ കോര്‍പറേറ്റ് അജണ്ട നടപ്പിലാക്കി കാർഷിക മേഖലയെ തകർക്കുകയാണെന്ന് കെ.എസ്.കെ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ. ബാലൻ. കർഷക തൊഴിലാളി യൂനിയൻ അഖിലേന്ത്യ സമ്മേളനത്തിൻെറ ഭാഗമായി ശ്രീകണ്ഠപുരത്ത് 'കാർഷിക പ്രതിസന്ധികളും കർഷക തൊഴിലാളികളും' എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചു വർഷത്തിനുള്ളിൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന െതരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാതിരിക്കുകയാണ് സർക്കാർ. ഇതോടെ ഇന്ത്യയിലെ കർഷകർക്ക് അവരുടെ വിത്ത് കുത്തി കഞ്ഞി കുടിക്കേണ്ടുന്ന സ്ഥിതിയായി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ നാലു തവണയാണ് രാജ്യത്തൊട്ടാകെയുള്ള കര്‍ഷകര്‍ കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധവുമായി നീങ്ങിയതെന്നും സർക്കാറിൻെറ അജണ്ടയിൽ ഏറ്റവും അവസാനത്തേതാണ്‌ കാർഷികമേഖലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം ഏരിയ സെക്രട്ടറി എം. വേലായുധൻ അധ്യക്ഷത വഹിച്ചു. -----------സി.ബി. ദേവദർശൻ,--------------------- പി.വി. ഗോപിനാഥ്, വി. നാരായണൻ, വി. ഭാസ്കരൻ, കെ.ടി. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.