ചാലക്കരയിലെ വെള്ളക്കെട്ട്; അധികൃതർ സ്ഥലം സന്ദർശിക്കും

മാഹി: മഴക്കാലത്ത് ചാലക്കരയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്ന വെള്ളക്കെട്ടും ഇത് കാരണം പ്രദേശവാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളും അവസാനിപ്പിക്കാൻ ശാശ്വതമായ പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർമസമിതി ഭാരവാഹികൾ അധികൃതർക്ക് നിവേദനം നൽകി. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ, അഡ്മിനിസ്ട്രേറ്റർ അമൻ ശർമ, നഗരസഭ കമീഷണർ ആശിഷ് ഗോയൽ, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ ഒ. പ്രദീപ് കുമാർ എന്നിവർക്കാണ് ചെമ്പ്ര - ചാലക്കര വികസന സമിതി നിവേദനം നൽകിയത്. അടുത്ത ദിവസം തന്നെ സ്ഥലം സന്ദർശിച്ച് അടിയന്തര പ്രാധാന്യത്തോടെ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ ഉറപ്പ് നൽകി. സത്യൻ കേളോത്ത്, സരോഷ് മുക്കത്ത്, കീഴന്തൂർ പത്മനാഭൻ, അഡ്വ. എ.പി. അശോകൻ, വിജയൻ കയനാടത്ത്, സത്യൻ കുനിയിൽ, വി.സി. സുമതി, കെ. ചിത്രൻ, കെ.വി. സന്ദീപ്, ജോയ് പാട്രിക് പെരെര, സി. സോമൻ ആനന്ദ് എന്നിവരടങ്ങുന്ന സംഘമാണ് അധികൃതരെ കണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.