നിർദിഷ്​ട ജലപാതക്കെതിരെ പ്രക്ഷോഭം

പാനൂർ: പാനൂർ മേഖലയിൽ കൂടി കടന്നുപോകുന്ന . ജലപാതവിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിൻെറ ഭാഗമായി സമരപ്പന്തൽ ആരംഭിച്ചു. കണ്ണൂർ ജില്ല പഞ്ചായത്ത് അംഗം അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ഗുരുസന്നിധിക്കടുത്ത സ്ഥലത്താണ് സമരപ്പന്തൽ ആരംഭിച്ചത്. വരുംദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ സമരപ്പന്തൽ ആരംഭിക്കാനാണ് സമരസമിതിയുടെ തീരുമാനം. സമരസമിതി ചെയർമാൻ എൻ.കെ. നാണു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സി.വി.എ. ജലീൽ, മനോജ് പൊയിലൂർ, തേജസ് മുകുന്ദ്, കെ.പി. റിനിൽ, കെ.പി. മിഥുൻ, സജീഷ് കോട്ടയം, കെ.പി. രജീഷ്, ഇ. മനീഷ്, എം. രത്നാകരൻ എന്നിവർ സംസാരിച്ചു. കൺവീനർ വി. ഹാരിസ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.