തലശ്ശേരിയിൽ ട്രെയിൻ തടഞ്ഞു; 40 പേർക്കെതിരെ കേസ്

തലശ്ശേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ ജാമിഅ മില്ലിയ ഇസ്ലാമിയ കാമ്പസിനകത്ത് തല്ലിച്ചതച്ച പൊലീസ് ഭീകരതക്കെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ തലശ്ശേരിയിൽ പാതിരാത്രി ട്രെയിൻ തടഞ്ഞു. സംഭവത്തിൽ കണ്ടാലറിയാവുന്നവരടക്കം 40 സമരക്കാർക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. അർധരാത്രി ഒന്നിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസാണ് പ്രകടനവുമായെത്തിയ ഒരു സംഘം പ്രവർത്തകർ എൻജിന് മുന്നിലിരുന്ന് തടഞ്ഞത്. മംഗളൂരുവിലേക്കുള്ള യാത്രക്കിടയിൽ എത്തിയ ട്രെയിൻ രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലാണ് തടഞ്ഞത്. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി എം. ഷാജർ, സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് അഫ്സൽ, പി.പി. ഷാജിർ, സി.എൻ. ജിഥുൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.