ഹൃദയാരാം സൈക്കോ എജുക്കേഷൻ സെൻറർ ഉദ്ഘാടനം ചെയ്തു

ഹൃദയാരാം സൈക്കോ എജുക്കേഷൻ സൻെറർ ഉദ്ഘാടനം ചെയ്തു ഇരിട്ടി: പരിമിതികളുണ്ടാകുന്നത് തളർത്താനല്ല ഉയർത്താനാണെന്ന് ലോക പഞ്ചഗുസ്തി ചാമ്പ്യനും പ്രശസ്ത മോട്ടിവേഷൻ സ്പീക്കറുമായ ജോബി മാത്യു പറഞ്ഞു. തന്തോട് ഹൃദയാരാം സൈക്കോ എജുക്കേഷൻ സൻെറർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ മനോഭാവമാണ് നമ്മളെ വളർത്തുന്നതും തളർത്തുന്നതും. ഏതു നരകത്തെയും സ്വർഗമാക്കാൻ നമ്മുടെ മനോഭാവത്തിന് കഴിയും. ലക്ഷ്യങ്ങൾക്കുവേണ്ടി എന്ത് വിലകൊടുത്തും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു. ഫാമിലി വെൽനെസ് കൺസൾട്ടേഷൻ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എയും, തിരുഹൃദയസംസ്കാരം കുടുംബങ്ങളിൽ സമർപ്പണം ഇരിട്ടി പള്ളി വികാരി ഫാ. ജോസഫ് മഞ്ചപ്പള്ളിയും േബ്രാഷർ പ്രകാശനം പായം പഞ്ചായത്ത് പ്രസിഡൻറ് എൻ. അശോകനും ന്യൂജൻ ടീൻസ് ഉദ്ഘാടനം െപ്രാവിൻഷ്യൽ സിസ്റ്റർ ഫ്രാൻസി മാത്യുവും നിർവഹിച്ചു. ഹൃദയാരാം കമ്യൂണിറ്റി കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജ്യോതിസ് പാലയ്ക്കൽ ഉപഹാര സമർപ്പണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.