ശ്രീകണ്ഠപുരം: ഊർജസംരക്ഷണവും കാര്യക്ഷമതയും സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി ശ്രീകണ്ഠപുരം ബസ്സ്റ്റാൻഡിൽ ഒപ്പുശേഖരണ പരിപാടി നടത്തി. മടമ്പം പി.കെ.എം കോളജ്, എനർജി മാനേജ്മൻെറ് സൻെറർ കേരള, സൻെറർ ഫോർ എൻവയോൺമൻെറ് ആൻഡ് ഡെവലപ്മൻെറ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ പി.പി. രാഘവൻ ഉദ്ഘാടനം ചെയ്തു. പി.കെ.എം കോളജ് പ്രിൻസിപ്പൽ ഡോ. എൻ.സി. ജെസ്സി അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ശ്രീകണ്ഠപുരം അസി. എക്സിക്യൂട്ടിവ് എൻജിനീയർ എൻ. ശശി ഊർജസംരക്ഷണ ദിന സന്ദേശം നൽകി. കെ.എസ്.ഇ.ബി. അസി. എൻജിനീയർ എ. പത്മനാഭൻ, സ്റ്റുഡൻറ്സ് കോഓഡിനേറ്റർമാരായ കെ.കെ. ബിജില, അഞ്ജുഷ കുര്യൻ എന്നിവർ സംസാരിച്ചു. തുടർന്ന് തെരുവുനാടകവും ഫ്ലാഷ് മോബും അരങ്ങേറി. സർവകലാശാല ബാസ്കറ്റ് ബാൾ ടീമിനെ സനിക സാജു നയിക്കും ശ്രീകണ്ഠപുരം: സൗത്ത് സോൺ ഇൻറർ യൂനിവേഴ്സിറ്റി ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ സർവകലാശാല ടീമിനെ ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജിലെ സനിക സാജു നയിക്കും. 15 മുതൽ 19 വരെ മദ്രാസ് സർവകലാശാലയിലാണ് ചാമ്പ്യൻഷിപ്. കെ.സി.അഞ്ജിമ, കെ.ബി. ആരതി, എം. അനുശ്രീ (എസ്.ഇ.എസ് കോളജ് ശ്രീകണ്ഠപുരം), ആഷ്‌മി വർഗീസ്, എ.ജെ. അഞ്ജു, എൻ.വി. അനഘ, ഹെലന ജോർജ്, എൻ.എം. രഹീന, കെ. രേഷ്മ (എസ്.എൻ കോളജ് കണ്ണൂർ), പവിത്ര വിജയൻ, ജീവ ജെയ്സൺ (കൃഷ്ണ മേനോൻ കോളജ് കണ്ണൂർ) എന്നിവരെയാണ് സർവകലാശാല ടീമിലേക്ക് തിരഞ്ഞെടുത്തത്. എം.എ. നിക്കോളസാണ് പരിശീലകൻ. കെ. നിഷയാണ് ടീം മാനേജർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.