തലശ്ശേരിയിൽ ഒാട്ടോ ടാക്സി ഡ്രൈവർക്ക് മർദനം

തലശ്ശേരി: തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ഒാട്ടോ ടാക്സി ഡ്രൈവർക്ക് മർദനം. കൊളശ്ശേരി കാവുംഭാഗത്തെ തയ്യുള്ള തിൽ വീട്ടിൽ ഒ.എം. ഷൈനാണ് (41) മർദനമേറ്റത്. ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാര്‍ മര്‍ദിച്ചതായാണ് പരാതി. തോളെല്ലിന് കാര്യമായി പരിക്കേറ്റ ഷൈനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ മുൻനിരയിലെ ഒരു പല്ലും മർദനത്തിൽ നഷ്ടമായി. ശനിയാഴ്ച രാവിലെ എട്ടരക്കാണ് സംഭവം. റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്യുന്ന ഒാേട്ടാ ടാക്സിയിൽ യാത്ര ചെയ്യാൻ എത്തുന്നവരെ തടയുന്നത് ചോദ്യം ചെയ്തതിന് ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാരായ വിജേഷ്, ജിതേഷ് എന്നിവർ ചേർന്ന് മർദിച്ചതായാണ് പരാതി. റെയിൽവേ സ്റ്റേഷനിൽ ഒാേട്ടാ ടാക്സി ഡ്രൈവർമാർക്കെതിരെ ചില ഒാേട്ടാ തൊഴിലാളികളും ടാക്സി ഡ്രൈവർമാരും നിരന്തരം പ്രശ്നമുണ്ടാക്കുന്നതായി പരാതിയുയർന്നിരുന്നു. ഇതിന് മുമ്പും ഒാേട്ടാ ടാക്സിക്കാർക്ക് നേരെ കൈയേറ്റങ്ങൾ നടന്നിട്ടുണ്ട്. അക്രമത്തിൽ പ്രതിഷേധിച്ച് ഒാേട്ടാ ടാക്സി തൊഴിലാളികൾ നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. ശ്രീജിത്ത് കരുണ, സി.കെ. ഉസ്മാൻ, അബ്ദുറഹീം, രമേശൻ എന്നിവർ നേതൃത്വം നൽകി. പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുയോഗത്തിൽ പൊന്ന്യം കൃഷ്ണൻ സംസാരിച്ചു. യു. പ്രദീപൻ സ്വാഗതം പറഞ്ഞു. ഒാേട്ടാ ടാക്സി െഡ്രെവർ ഷൈനെ മർദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഒാൾ കേരള ഒാേട്ടാ ടാക്സി ഡ്രൈവേഴ്സ് യൂനിയൻ (എ.െഎ.ടി.യു.സി) തലശ്ശേരി ഡിവിഷന്‍ കമ്മിറ്റി പ്രസിഡൻറ് സി.പി. ഷൈജനും സെക്രട്ടറി എന്‍. വിനോദ് കുമാറും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.