ഇലക്‌ടേഴ്‌സ് വെരിഫിക്കേഷന്‍: വിട്ടുനില്‍ക്കുന്ന ബി.എല്‍.ഒമാര്‍ക്കെതിരെ നടപടി തുടങ്ങി

കണ്ണൂർ: വോട്ടര്‍പട്ടികയിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാന്‍ നടത്തുന്ന ഇലക്‌ടേഴ്‌സ് വെരിഫിക്കേഷന്‍ പ്രോഗ് രാമുമായി (ഇ.വി.പി) ബന്ധപ്പെട്ട ജോലികളില്‍നിന്ന് വിട്ടുനില്‍ക്കുകയോ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ബി.എൽ.ഒമാര്‍ക്കെതിരെ നടപടി തുടങ്ങി. 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 32ാം വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുക. ഇ.വി.പി പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സമൂഹമാധ്യമങ്ങള്‍ വഴിയും മറ്റും മറ്റുള്ളവരെ പ്രേരിപ്പിച്ചതായി കണ്ടെത്തിയ ഒരു ബി.എൽ.ഒയെ പുറത്താക്കാനും ഇതുസംബന്ധിച്ച് ജില്ല കലക്ടര്‍ ടി.വി. സുഭാഷിൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന ഇലക്ഷന്‍ ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്ന ബി.എല്‍.ഒമാര്‍ക്ക് നടപടിയുടെ ഭാഗമായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഇ.വി.പി പ്രവര്‍ത്തനം നവംബര്‍ 30നകം പൂര്‍ത്തിയാക്കാനാവശ്യമായ ശക്തമായ ഇടപെടല്‍ തഹസില്‍ദാര്‍മാരുടെയും ജില്ല ഇലക്ഷന്‍ വിഭാഗത്തിൻെറയും മേല്‍നോട്ടത്തില്‍ നടത്താനും തീരുമാനിച്ചു. അംഗൻവാടി ജീവനക്കാര്‍ക്ക് സാമൂഹികനീതി വകുപ്പ് നല്‍കിയ സ്മാര്‍ട്ട്‌ഫോണ്‍ ഇ.വി.പി പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ അനുവദിക്കുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് ശിപാര്‍ശ അയച്ചതായി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി.കെ. ബാബു യോഗത്തില്‍ അറിയിച്ചു. വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താനും പിശകുകള്‍ തിരുത്താനുമുള്ള അവസരം നല്‍കാനാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഇലക്‌ടേഴ്‌സ് വെരിഫിക്കേഷന്‍ നടത്തുന്നത്. പഴയ ഫോട്ടോ മാറ്റി പുതിയ ഫോട്ടോ ചേര്‍ക്കാനും ഈ അവസരത്തില്‍ വോട്ടര്‍മാര്‍ക്ക് സാധിക്കും. നവംബര്‍ 30വരെയാണ് ഇതിന് അവസരമുള്ളത്. യോഗത്തില്‍ ജില്ലയിലെ തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.