രണ്ട്​ കേന്ദ്രഭരണപ്രദേശങ്ങൾ ലയിപ്പിക്കുന്നു

ന്യൂഡൽഹി: കേന്ദ്രഭരണപ്രദേശങ്ങളായ ദാമൻ ആൻഡ്ദിയുവും ദാദ്ര ആൻഡ് നാഗർഹവേലിയും ലയിപ്പിക്കുന്നു. ഇതു സംബന്ധിച്ച ബിൽ അടുത്തയാഴ്ച പാർലമൻെറിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി അർജുൻ റാം മേഘ്വാൾ ലോക്സഭയെ അറിയിച്ചു. ജമ്മുകശ്മീർ സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായി തിരിച്ച് മൂന്നു മാസത്തിന് ശേഷമാണ് കേന്ദ്ര ഭരണ പ്രദേശങ്ങളെ ലയിപ്പിക്കുന്നത്. ഗുജറാത്ത് തീരത്തിന് പടിഞ്ഞാറ് സ്ഥിതിെചയ്യുന്ന രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളും ഭരണപരമായ സൗകര്യങ്ങൾക്കായാണ് ലയിപ്പിക്കുന്നത്. ലയനം പ്രാബല്യത്തിൽ വന്നാൽ േകന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം ഒമ്പതിൽനിന്ന് എട്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.