ആന്ധ്രയിൽ ബാറുകളുടെ ലൈസൻസ്​ കൂട്ടത്തോടെ റദ്ദാക്കി

അമരാവതി: ആന്ധ്രപ്രദേശിൽ എല്ലാ ബാറുകളുടെയും ലൈസൻസ് സംസ്ഥാന സർക്കാർ അടിയന്തരമായി റദ്ദാക്കി. ഘട്ടംഘട്ടമായി മദ് യനിരോധനം നടപ്പാക്കുന്നതിൻെറ ഭാഗമായി 40 ശതമാനം ബാറുകൾ അടച്ചുപൂട്ടാൻ കഴിഞ്ഞ ദിവസം തീരുമാനമെടുത്തതിൻെറ തുടർച്ചയായാണ് നടപടി. പുതിയ ലൈസൻസ് അനുവദിക്കാൻ അടുത്തമാസം ടെൻഡർ നടപടികൾ ആരംഭിക്കും. നിലവിൽ സംസ്ഥാന ബിവറേജസ് കോർപറേഷനു കീഴിൽ 3,500 മദ്യഷോപ്പുകളാണ് പ്രവർത്തിക്കുന്നത്. ഇവയുടെ എണ്ണം ഗണ്യമായി കുറക്കാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.