മേലെചൊവ്വ അടിപ്പാതക്കെതിരെ വ്യാപാരികൾ കടകളടച്ച്​ പ്രതിഷേധിച്ചു

കണ്ണൂർ: മേലെചൊവ്വയിൽ അടിപ്പാത ബൈപാസ് നിർമിക്കുന്നതിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. കടകളടച്ചിട്ട് ഹർത്താൽ ആ ചരിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി മേലെ ചൊവ്വ യൂനിറ്റിൻെറ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തിയത്. 300 മീറ്റർ നീളത്തിലും ആറര മീറ്റർ ആഴത്തിലും ഒമ്പത് മീറ്റർ വീതിയിലുമാണ് അടിപ്പാത നിർമിക്കുന്നത്. കണ്ണൂർ നഗരത്തിൻെറ പ്രവേശന കവാടമായ മെലെചൊവ്വയിൽ അടിപ്പാത അനാവശ്യമാണെന്ന് വ്യാപാരികൾ പറയുന്നു. പദ്ധതി യാഥാർഥ്യമായാൽ മുഴുവൻ കടകളും പൊളിക്കേണ്ടി വരും. ഇത് നിരവധി കുടുംബങ്ങളെയാണ് വഴിയാധാരമാക്കുക. അണ്ടർ ബൈപാസ് പദ്ധതി ഉപേക്ഷിക്കണെമന്നാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തിൻെറ മുന്നോടിയായാണ് പ്രതിഷേധം. മേലെചൊവ്വ ജങ്ഷനിൽ നടത്തിയ പ്രതിഷേധ ധർണയും യോഗവും ഏകോപന സമിതി ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് സി. മോഹനൻ അധ്യക്ഷത വഹിച്ചു. പുനത്തിൽ ബാഷിത്ത്, ടി. ഭാസ്കരൻ, പി.പി. കൃഷ്ണൻ മാസ്റ്റർ, പി. അജിത്, പി.വി. അബ്ദുൽവഹാബ്, കെ.വി. സതീശൻ, പി. മുനീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.