കോർപറേഷ​െൻറ ശ്രദ്ധയിലേക്ക്​; ഈ 'ചതിക്കുഴി' നികത്താൻ ഇനിയുമെത്രപേർ വീഴണം?

കോർപറേഷൻെറ ശ്രദ്ധയിലേക്ക്; ഈ 'ചതിക്കുഴി' നികത്താൻ ഇനിയുമെത്രപേർ വീഴണം? കണ്ണൂർ: നഗരത്തിലെ തിരക്കേറിയ താവക്കര റെയിൽേവ അടിപ്പാതയിൽ യാത്രക്കാരുടെ ജീവന് ഭീഷണിയായി മാറിയ കുഴി മാസങ്ങളായിട്ടും അടച്ചില്ല. മാസങ്ങൾക്ക് മുമ്പ് പെരുമഴക്കാലത്ത് രൂപപ്പെട്ട കുഴിയിൽ ദിവസവും നിരവധി പേരാണ് വീഴുന്നത്. ഇക്കഴിഞ്ഞ ദിവസവും സ്കൂട്ടർ യാത്രക്കാരൻ കുഴിയിൽവീണ് നിയന്ത്രണംവിട്ട് മറിഞ്ഞു. പിന്നാലെ വരുന്ന വാഹനത്തിന് അടിയിൽപെടാതെ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. വൺവേ ആയതിനാൽ സാമാന്യം നല്ല വേഗത്തിലാണ് താവക്കര അടിപ്പാതവഴി വാഹനങ്ങൾ കടന്നുപോകാറുള്ളത്. റോഡിൽ വലിയ 'ചതിക്കുഴി' കാത്തിരിക്കുന്നത് അറിയാതെ വേഗത്തിൽ വരുന്ന വാഹനങ്ങൾ കുഴിയിൽ വീണ് ഡ്രൈവർക്ക് നിയന്ത്രണം വിട്ടുപോകുന്ന സാഹചര്യമാണ്. തൊട്ടുമുന്നിലെത്തിയാൽ മാത്രം കാണുന്ന കുഴി വെട്ടിക്കാൻ വശങ്ങളിലേക്ക് പൊടുന്നതെ തിരിയുേമ്പാൾ പിന്നിലെ വാഹനങ്ങളിൽ ഇടിച്ച് ഉണ്ടായേക്കാവുന്ന അപകട ഭീഷണി ഇതിന് പുറമെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.