ആരോഗ്യ ഇൻഷുറൻസ് പദ്ധതി പട്ടിക പുനർനിർണയിക്കണം

മാഹി: സാധാരണക്കാർക്ക് അനുഗ്രഹമാകേണ്ടുന്ന ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽനിന്ന് അധികൃതരുടെ കുറ്റകര മായ അനാസ്ഥ മൂലം അർഹതപ്പെട്ട നൂറുകണക്കിന് കുടുംബങ്ങൾ പട്ടികക്ക് പുറത്തായിരിക്കുകയാണെന്ന് ജനശബ്ദം മാഹി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പട്ടിക റദ്ദാക്കി പുതിയ സർവേ നടത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ആറു പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ സഹകരണസംഘങ്ങൾ വഴി മാതൃകാപരമായി നടപ്പാക്കിവന്ന സ്റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനം സർക്കാറിൻെറ നിരുത്തരവാദ നിലപാടുമൂലം ഇല്ലാതായിരിക്കുകയാണ്. അരി, പഞ്ചസാര, പലവ്യഞ്ജനങ്ങൾ എന്നിവക്ക് വലിയ വില നൽകി പൊതു മാർക്കറ്റിനെ ആശ്രയിക്കേണ്ട ദുരവസ്ഥയിലാണ് കേന്ദ്രഭരണ പ്രദേശമായ മാഹിയിലെ സാധാരണക്കാർ. റേഷൻ സംവിധാനം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണം. മാഹി പാലം കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായതിനാൽ കേരള സർക്കാറുമായി സഹകരിച്ച് പുനർനിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. 'മുദ്ര' തൊഴിൽ പദ്ധതിയനുസരിച്ച് തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് ലഭിക്കേണ്ട സ്വയംതൊഴിൽ വായ്പകൾ അനാവശ്യ സാങ്കേതിക തടസ്സങ്ങളുണ്ടാക്കി നിരാകരിക്കപ്പെടുകയാണ്. ജനകീയ പ്രശ്നങ്ങളിൽ മുഖംതിരിഞ്ഞ് നിൽക്കുകയും ഫയലുകൾ കുമിഞ്ഞുകൂടിക്കിടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ തികഞ്ഞ പരാജയമാണെന്നും ഭാരവാഹികൾ ആരോപിച്ചു. ചാലക്കര പുരുഷു, ടി.എം. സുധാകരൻ, ടി.എ. ¯¯¯¯¯¯¯¯ലതീപ്¯¯¯¯¯¯¯¯¯¯, കെ.വി. ജയകുമാർ, ജസീമ മുസ്തഫ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.