വ്യാജ ദിനേശ്​ ബീഡി പിടികൂടിയ പൊലീസ്​ ഉ​േദ്യാഗസ്​ഥരെ ആദരിച്ചു

കണ്ണൂർ: കേരള ദിനേശ് ബീഡി വ്യാജമായി നിർമിച്ച് സംസ്ഥാനത്തും പുറത്തും വിൽപന നടത്തിവന്ന സംഘെത്ത പിടികൂടിയ പൊലീസ ് ഒാഫിസർമാരെ ആദരിച്ചു. മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനംചെയ്തു. കണ്ണൂർ റേഞ്ച് ഡി.െഎ.ജി കെ. സേതുരാമൻ മുഖ്യാതിഥിയായി. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാർ, തളിപ്പറമ്പ് എസ്.െഎ കെ.പി. ഷൈൻ, ചെറുപുഴ സ്റ്റേഷൻ സിവിൽ പൊലീസ് ഒാഫിസർ സുരേഷ് കക്കറ, കുടിയാന്മല സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഒാഫിസർ കെ.വി. രമേശൻ, പയ്യന്നൂർ കൺട്രോൾ റൂം സിവിൽ പൊലീസ് ഒാഫിസർ കെ. പ്രിയേഷ് എന്നിവരെയാണ് ആദരിച്ചത്. ഹാൻവീവ് ചെയർമാൻ കെ.പി. സഹദേവൻ അധ്യക്ഷതവഹിച്ചു. ദിനേശ് ബീഡി ചെയർമാൻ സി. രാജൻ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എൻ. അനിൽകുമാർ, വിവിധ ട്രേഡ് യൂനിയൻ നേതാക്കളായ പൂക്കോടൻ ചന്ദ്രൻ, സി.പി. സന്തോഷ്, പി.പി. കൃഷ്ണൻ, കസ്തൂരിദേവൻ, ടി.കെ. ഹുസൈൻ, പി. വത്സരാജ്, വി.സി. വാമനൻ, സി. സുരേശൻ, എം. രാജു, എം. ഗംഗാധരൻ, കെ.എം. നസീർ, കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.