ഗ്രാമിക ചാരിറ്റബിൾ ട്രസ്​റ്റ്​ വാർഷികം

കണ്ണൂർ: വട്ടക്കുളം ആസ്ഥാനമായുള്ള ഗ്രാമിക ചാരിറ്റബിൾ ട്രസ്റ്റിൻെറ അഞ്ചാം വാർഷികാഘോഷം വിപുലമായി ആഘോഷിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാർഷികാഘോഷ പരിപാടികളുടെ പ്രചാരണത്തിൻെറ ഭാഗമായി വിളംബര ഘോഷയാത്ര 16ന് വൈകീട്ട് നാലിന് നടക്കും. 17ന് ജില്ലതല ചിത്രരചന, ക്വിസ് മത്സരങ്ങൾ, ഡിസംബർ ഒന്നിന് കലാമത്സരങ്ങൾ, എട്ടിന് കായിക മത്സരങ്ങൾ, 11 മുതൽ 17 വരെ ചലച്ചിത്രോത്സവം, 21ന് നൃത്തസന്ധ്യ, 22ന് സമാപനത്തിൻെറ ഭാഗമായി സാംസ്കാരിക സമ്മേളനം, തുടർന്ന് നാടകം, ഗാനമേള, കോമഡി ഷോ തുടങ്ങി വിവിധ കലാപരിപാടികളും നടക്കും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എം.കെ. ഷാജി, ജനറൽ കൺവീനർ ടി.സി. പങ്കജാക്ഷൻ, ഗ്രാമിക ട്രസ്റ്റ് ചെയർമാൻ എം. ചന്ദ്രൻ, ട്രസ്റ്റിമാരായ എം.കെ. ഷൈമ, എം. ജോയ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.