തീരദേശ ശുചീകരണയജ്ഞം: വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ

കണ്ണൂർ: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ജലവിഭവ വികസന വിനിയോഗ കേന്ദ്രവും സംയുക്തമായി നടത്തുന്ന മുഴ പ്പിലങ്ങാട് ബീച്ച് ശുചീകരണ പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്ക് ജലച്ചായ ചിത്രരചന മത്സരവും പ്രശ്നോത്തരി മത്സരവും സംഘടിപ്പിക്കും. എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് ജലച്ചായ ചിത്രരചന മത്സരം ശനിയാഴ്ച രാവിലെ 10 മുതൽ 12വരെ കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറിയിലും ഹൈസ്കൂൾ വിദ്യാർഥികൾക്കായി രണ്ടു മുതൽ നാലുവരെ തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ പ്രശ്നോത്തരി മത്സരവും സംഘടിപ്പിക്കും. ഫോൺ: 04952351800/873.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.