സ്കൂൾ ക്രിക്കറ്റ് ലീഗ് ടൂർണമെൻറിന് ഇന്ന് തുടക്കം

സ്കൂൾ ക്രിക്കറ്റ് ലീഗ് ടൂർണമൻെറിന് ഇന്ന് തുടക്കം തലശ്ശേരി: ജില്ല ക്രിക്കറ്റ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ നടത് തുന്ന പ്രഥമ എം.എം. പ്രദീപ് മെമ്മോറിയൽ സ്കൂൾ ക്രിക്കറ്റ് ലീഗ് ടൂർണമൻെറ് ബുധനാഴ്ച രാവിലെ കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും. തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ, മമ്പറം ഹയർസെക്കൻഡറി സ്കൂൾ, തലശ്ശേരി സൻെറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, മട്ടന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മണത്തണ ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്നിങ്ങനെ ആറു ടീമുകളാണ് ടൂർണമൻെറിൽ പങ്കെടുക്കുന്നത്. ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വി.പി. അനസ് ടൂർണമൻെറ് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.