തകർന്നുവീണ കെട്ടിടാവശിഷ്​ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

ന്യൂ മാഹി: പെരിങ്ങാടി പുതിയ റോഡിൽ പഴയ വീട് പൊളിച്ച് നീക്കവെ വീട് തകർന്ന് വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ ശ്രീധർ (45), സുബ്രഹ്മണ്യം (40) എന്നിവരെ മാഹിയിലെയും തലശ്ശേരിയിലെയും അഗ്നിരക്ഷ സേനയും നാട്ടുകാരും ഏറെ സാഹസപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. പെരിങ്ങാടി റെയിൽവേ ഗേറ്റിനു സമീപത്തെ സീനത്ത് മൻസിലിലെ നസീറിൻെറ ഉടമസ്ഥതയിലുള്ള പഴയ ഇരുനിലയുള്ള വീട് പൊളിച്ച് നീക്കവെയാണ് അപകടം. മാഹി അഗ്നിരക്ഷ സേനയിലെ സ്റ്റേഷൻ ഓഫിസർ പി. രതീഷ്കുമാറിൻെറ നേതൃത്വത്തിലെത്തിയ മാഹി അഗ്നിരക്ഷ സേന തകർന്ന കെട്ടിടത്തിൻെറ ബീം മുറിച്ച് മാറ്റിയാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇരുവരെയും തലശ്ശേരി ഗവ.ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.