ബസ് ജീവനക്കാരുടെ ക്രൂരത വയോധികനോടും

തലശ്ശേരി: ബസിൽനിന്നും റോഡിലേക്ക് വീണ വയോധികനെ വഴിയരികിൽ തള്ളി ജീവനക്കാർ തടിയൂരി. ഇൗസമയം സ്ഥലത്തെത്തിയ ധർമടം പ ൊലീസ് ഇയാളെ താങ്ങിയെടുത്ത് ജീപ്പിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. എസ്.ഐ വി.കെ. പ്രകാശ‍ൻെറ സന്ദർഭോചിതമായ ഇടപെടലിനെ തുടർന്ന് അഴീക്കോട് പൂതപ്പാറ സാന്ത്വനം വയോജന കേന്ദ്രത്തിലെ അന്തേവാസിയായ എൻ.എം. രാമകൃഷ്ണന് (85) ജീവിതം തിരിച്ചുകിട്ടിയ ആശ്വാസമായി. ചക്കരക്കല്ലിൽനിന്ന് കാടാച്ചിറ, എടക്കാട് വഴി തലശ്ശേരിയിലേക്കുള്ള സ്വകാര്യ ബസിെല ജീവനക്കാരാണ് വയോധികനോട് ക്രൂരത കാട്ടിയതെന്ന് െപാലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ പതിനൊന്നരക്ക് കൊടുവള്ളിയിലാണ് സംഭവം. എടക്കാട് ഭാഗത്ത് നിന്നും കയറിയ ഇദ്ദേഹത്തിന് കൊടുവള്ളിയിലാണ് ഇറങ്ങേണ്ടിയിരുന്നത്. ബസ് നിർത്തി യാത്രക്കാരൻ ഇറങ്ങുേമ്പാഴേക്കും ക്ലീനർ ഡബിൾ ബല്ലടിച്ചുവത്രെ. ഇതോടെ രാമകൃഷ്ണൻ ബസിൻെറ സ്റ്റെപ്പിൽനിന്ന് റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന പൊലീസ് വാഹനത്തിലുണ്ടായിരുന്ന എസ്.ഐ പ്രകാശൻ സംഭവം കാണാനിടയായി. റോഡിൽ വീണ വയോധികനെ കണ്ടക്ടറും ക്ലീനറും കൂടി എഴുന്നേൽപിക്കുന്നതാണ് കണ്ടത്. അവശനായ യാത്രക്കാരനെ റോഡരികിലെ കമ്പിവേലിയിൽ ചാരിനിർത്തിയ ശേഷം ജീവനക്കാർ ബസിൽ കയറി സ്ഥലം വിടുകയായിരുന്നു. എസ്.െഎ ബസ് നിർത്താൻ ആവശ്യപ്പെട്ടുവെങ്കിലും കേട്ടഭാവം നടിക്കാതെ ബസ് മുന്നോെട്ടടുക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.