ഉപജില്ല കലോത്സവം നാളെ മുതൽ

ന്യൂ മാഹി: തലശ്ശേരി സൗത്ത് ഉപജില്ല സ്കൂൾ കലോത്സവം എട്ട്, 11, 12, 13 തീയതികളിൽ ന്യൂമാഹി എം.എം ഹയർ സെക്കൻഡറി സ്കൂളിലും സ മീപത്തുമായി ഒരുക്കുന്ന 12 സ്റ്റേജുകളിൽ നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേളയിൽ 334 ഇനങ്ങളിലായി 3672 പ്രതിഭകൾ മത്സരത്തിനെത്തും. വെള്ളിയാഴ്ച രചനാ മത്സരങ്ങളും 11 മുതൽ സ്റ്റേജ് ഇനങ്ങൾക്കൊപ്പം അറബി സാഹിത്യോത്സവം, സംസ്കൃതോത്സവം എന്നിവയും നടക്കും. നവംബർ 12ന് കാലത്ത് 11ന് കെ. മുരളീധരൻ എം.പി കലോത്സവം ഉദ്ഘാടനം ചെയ്യും. 13ന് വൈകീട്ട് സ്കൂളിലെ പ്രധാന വേദിയിൽ സമാപന സമ്മേളനം നടക്കും. പൂർണമായും ഹരിത പെരുമാറ്റ ചട്ടത്തിന് വിധേയമായാണ് മേളയുടെ പ്രവർത്തനം ക്രമീകരിച്ചിട്ടുള്ളത്. കലോത്സവ ലോഗോ അധ്യാപകൻ കെ. ഷിബിൻ എ.ഇ.ഒ കെ. തിലകന് നൽകി പ്രകാശനം നിർവഹിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് സ്കൂളിൽ നിന്നാരംഭിക്കുന്ന കലോത്സവ വിളംബര ജാഥ മാഹിപ്പാലത്തെത്തി സ്കൂളിലേക്ക് തിരിച്ചെത്തും. സംഘാടക സമിതി ഭാരവാഹികൾ: പഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസൻ (ചെയർ.), സ്കൂൾ പ്രിൻസിപ്പൽ കെ.പി. റീത്ത (ജന. കൺവീനർ), എ.ഇ.ഒ കെ. തിലകൻ (ട്രഷ.). വാർത്തസമ്മേളനത്തിൽ ന്യൂമാഹി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. അനിത, ചെയർമാൻ പബ്ലിസിറ്റി കമ്മിറ്റി എം.കെ. സെയ്ത്തു, എ.ഇ.ഒ കെ. തിലകൻ, പ്രിൻസിപ്പൽ കെ.പി. റീത്ത, ഹെഡ് മാസ്റ്റർ ഒ. അബ്ദുൽ അസീസ്, പി.എ. ശ്രീകാന്ത്, പി.എം. സുധീഷ്, പി.ടി.എ പ്രസിഡൻറ് സമീർ പെരിങ്ങാടി, പി.ടി.കെ. പ്രേമൻ, അബ്ദുൾ അലി, കെ.കെ. ഷിബിൻ, കെ.എൻ. ഇന്ദു രാജ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.