ചിറക്കൽ റെയിൽവേ സ്​റ്റേഷന്​ സമീപം യുവതിയുടെ മൃതദേഹം: ദുരൂഹതയേറി

പുതിയതെരു: ചിറക്കൽ റെയിൽവേ സ്റ്റേഷനു സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയത് കൂടുതൽ ദുരൂഹതയിലേക്ക്. കണ്ണൂർ ഗവ. മ െഡിക്കൽ കോളജ് ആശുപത്രിയിൽ ശനിയാഴ്ച യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്‌തെങ്കിലും റിപ്പോർട്ട് പൊലീസ് സർജൻ പുറത്തുവിട്ടിരുന്നില്ല. സംഭവസ്ഥലം നേരിട്ട് കാണണമെന്ന് സർജൻ അറിയിച്ചതിനെ തുടർന്നാണിത്. ഞായറാഴ്ച വൈകീട്ടോടെ പൊലീസ് സർജൻ സംഭവസ്ഥലത്ത് നേരിട്ടെത്തി പരിശോധിച്ചു. മരണം സംഭവിക്കുമ്പോൾ വെള്ളം കുടിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. മൃതദേഹം കണ്ടെത്തിയത് ഒഴുക്കുള്ള ഓവുചാലിൽനിന്നാണ്. ബലം പ്രയോഗിച്ച് വെള്ളം കുടിപ്പിച്ചതാണോ എന്നും സംശയമുണ്ട്. മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹം വെള്ളിയാഴ്ച കണ്ടെടുക്കുമ്പോൾ മുഖം തിരിച്ചറിയാൻ പറ്റാത്തവിധത്തിൽ പുഴുവരിച്ചിരുന്നു. ചുവന്ന സാരിയും ബ്ലൗസും ധരിച്ച മൃതുദേഹത്തിൽ ഇരുകാലുകളിലും പാദസരവും കാൽവിരലുകളിൽ വെള്ളിമോതിരവും കൈകളിൽ ചുവപ്പ് നിറത്തിലുള്ള പ്ലാസ്റ്റിക് വളകളും കറുത്ത ചരടും മോതിരങ്ങളുമുണ്ട്. മരണം സംഭവിച്ചത് ട്രെയിനിൽനിന്ന് തെറിച്ചുവീേണാ തള്ളിയിട്ടോ അല്ല എന്ന നിഗമനത്തിലാണ് പൊലീസ്. മൃതുദേഹത്തിനടുത്ത് ചെരിപ്പുകൾ തമ്മിൽ ചേർത്ത് ഒതുക്കിവെച്ചനിലയിൽ കണ്ടെത്തിയിരുന്നു. ശനിയാഴ്ച ഉച്ച 12 ഓടെ കണ്ണൂരിൽനിന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ വീണ്ടും സംഭവ സ്ഥലത്തെത്തി കൂടുതൽ തെളിവുകൾ കണ്ടെത്താൻ സ്ഥല പരിശോധന നടത്തിയിരുന്നു. ആളെ തിരിച്ചറിയാത്തതുകൊണ്ട് കാണാതായ ഇതരസംസ്ഥാന തൊഴിലാളികളുടെ ലിസ്റ്റുകളും പൊലീസ് ശേഖരിച്ചുവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.