കരാര്‍ കാര്‍ഷിക മേഖലയെ തകർക്കും

കണ്ണൂര്‍: കാര്‍ഷിക മേഖലയെയും കര്‍ഷക സമൂഹത്തെയും കാര്‍ഷിക മേഖലയെ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിച്ചുകഴിയുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളെയും ആർ.സി.ഇ.പി കരാര്‍ വഴിയാധാരമാക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കണ്‍വീനര്‍ ശിവകുമാര്‍ കക്കാജി വാർത്തസമ്മേളനത്തിൽ പറഞ്ഞു. എല്ലാ വിഭാഗം ആളുകളെയും ഉത്തരമലബാര്‍ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കാളികളാക്കിയ തലശ്ശേരി അതിരൂപതയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും ഉത്തരമലബാര്‍ കര്‍ഷ പ്രക്ഷോത്തിന് രാഷ്ട്രീയ കിസാന്‍ മഹാ സംഘ് പിന്തുണ പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തില്‍ കെ.വി. ബിജു, ഫാ. ജോസഫ് കാവനാടിയില്‍, ബിനോയ് തോമസ്, ജോയ് കണ്ണംചിറ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.