കണ്ടങ്കാളിവയൽ സമരം: പിന്തുണയേറുന്നു

പയ്യന്നൂർ: കണ്ടങ്കാളിയിൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പയ്യന്നൂർ സ്പെഷൽ തഹസിൽദാർ ഓഫിസിനു മുന്നിൽ അരംഭിച്ച അനിശ്ചിതകാല സത്യഗ്രഹത്തിന് പിന്തുണയേറുന്നു. സമരത്തിൻെറ രണ്ടാം ദിവസമായ ശനിയാഴ്ച പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എസ്. ശങ്കർ സത്യഗ്രഹപന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് ജില്ല നേതാക്കൾ സമരപ്പന്തലിലെത്തി. വൈദ്യ മഹാസഭ സംസ്ഥാന നേതാക്കൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ചെയർമാൻ മാന്നാർ ജെ. രാധാകഷ്ണൻ, കൺവീനർ ടി. ശ്രീനിവാസൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സീക്ക് സെക്രട്ടറി വി.സി. ബാലകൃഷ്ണൻ, എ.കെ.പി. നാരായണൻ, പി. മുരളീധരൻ, കെ.വി. സുരേന്ദ്രൻ, കെ.എം. വേണുഗോപാലൻ, ഇ. സരള, ടി.എസ്, രവീന്ദ്രൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.