വാളയാർ: യൂത്ത് ലീഗ്‌ പ്രതിഷേധം

പുതിയതെരു: സ്ത്രീസുരക്ഷ പറഞ്ഞ്‌ അധികാരത്തിലേറിയ പിണറായി സർക്കാർ പീഡകർക്കും കൊലപാതകികൾക്കും ഓശാന പാടുകയാണെന്ന് അഴീക്കോട്‌ മണ്ഡലം യൂത്ത്‌ ലീഗ്‌ കമ്മിറ്റി ആരോപിച്ചു. വാളയാറിലെ പെൺകുട്ടികൾക്ക്‌ നീതി നൽകാത്ത സർക്കാറിനെതിരെ പുതിയതെരുവിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ ജ്വാലയും നടത്തി. മുസ്ലിം ലീഗ്‌ മണ്ഡലം പ്രസിഡൻറ് കെ.വി. ഹാരിസ്‌ ഉദ്ഘാടനം ചെയ്തു. വി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. അശ്കർ കണ്ണാടിപ്പറമ്പ്, കെ.കെ. ഷിനാജ്‌, ബി.കെ. അഹമ്മദ്‌, അജ്മൽ മാങ്കടവ്‌ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.