നാടകോത്സവത്തിന് ഒരുങ്ങി കുഞ്ഞിമംഗലം ഗ്രാമം

പയ്യന്നൂർ: ഷൂട്ടേഴ്സ് കുഞ്ഞിമംഗലം ആതിഥ്യമരുളുന്ന നാലാമത് അഖിലകേരള പ്രഫഷനൽ നാടകോത്സത്തിന് ഒരുനാട് ഒരുങ്ങി. ശ നിയാഴ്ച മുതൽ 30വരെ കുഞ്ഞിമംഗലം ഗവൺമൻെറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ പി. രാഘവൻ മാസ്റ്റർ നഗറിലും കുഞ്ഞിമംഗലം നാരായണൻ മാസ്റ്റർ രംഗവേദിയിലുമാണ് നാടകങ്ങൾ അരങ്ങേറുക. ശനിയാഴ്ച വൈകീട്ട് ഏഴിന് നാടകനടൻ കണ്ണൂർ വാസൂട്ടി നാടകോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് തിരുവനന്തപുരം സംസ്കൃതിയുടെ നാടകം 'ജീവിതപാഠം' അരങ്ങേറും. 27ന് വള്ളുവനാട് നാദത്തിൻെറ 'കാരി', 28ന് കണ്ണൂർ നാടകസംഘം അവതരിപ്പിക്കുന്ന 'കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും', 29ന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിൻെറ 'ദൂരം' എന്നീ നാടകങ്ങൾ അരങ്ങേറും. 30ന് സമാപന സമ്മേളനത്തിൽ ഫ്രാൻസിസ് ടി. മാവേലിക്കര മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന നാടകം 'അമ്മ' അരങ്ങിലെത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.