തളിപ്പറമ്പ്: അപേക്ഷിക്കുന്നവര്‍ക്കെല്ലാം ഉടന്‍ കുടിവെള്ള കണക്ഷന്‍ എന്ന ലക്ഷ്യം കൈവരിക്കുന്ന ആദ്യ നിയോജക മണ്ഡലമെന്ന പദവിയിലേക്ക് തളിപ്പറമ്പിനെ ഉയർത്തുന്നതിൻെറ ഭാഗമായി വാട്ടർ കണക്ഷൻ മേള നടത്തി. ജയിംസ് മാത്യു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കണക്ഷൻ മേളയിൽ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട പൈപ്പ് ലൈന്‍ വിപുലീകരണം പൂര്‍ത്തിയാക്കിയതോടെ തളിപ്പറമ്പ് ഈ പദവിക്ക് അര്‍ഹത നേടുകയും ചെയ്തു. പുതിയ അപേക്ഷകര്‍ക്ക് കുടിവെള്ളം നല്‍കുന്നതിനുള്ള മേളയാണ് തളിപ്പറമ്പില്‍ നടന്നത്. വിതരണ ശൃംഖലയുടെ അപര്യാപ്തത മൂലം കുടിവെള്ള കണക്ഷന്‍ കൊടുക്കുന്നത് ഏറെക്കാലമായി വാട്ടര്‍ അതോറിറ്റി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇത് പരിഹരിക്കുന്നതിനാണ് രണ്ടാം ഘട്ട പൈപ്പ് ലൈന്‍ വിപുലീകരണത്തിന് തുടക്കമിട്ടത്. ഇതിൻെറ ഭാഗമായി തളിപ്പറമ്പ് നഗരസഭയില്‍ മാത്രം 44 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പുതിയ പൈപ്പ്‌ലൈന്‍ വലിച്ചു. ആനുപാതികമായി ആന്തൂര്‍ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും പൈപ്പുകൾ സ്ഥാപിച്ചു. പുതിയ കണക്ഷന്‍ കൊടുക്കലാണ് മേളയിൽ നടന്നത്. നഗരസഭ ചെയർമാൻ അള്ളാംകുളം മഹമൂദ് അധ്യക്ഷത വഹിച്ചു. സുതാര്യവും ലഘൂകരിച്ചതുമായ നടപടിക്രമങ്ങളിലൂടെ കണക്ഷന്‍ മേളയില്‍ അപേക്ഷ നല്‍കിയവര്‍ക്ക് ഉടൻ തന്നെ ശുദ്ധജല കണക്ഷന്‍ നല്‍കും. വ്യാഴാഴ്ച നടന്ന കണക്ഷൻ മേളയിൽ 2013 കണക്ഷനുകളാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.