ക്വാറിക്ക് മുകളിൽ ഉരുൾപൊട്ടൽ; നാട്ടുകാർ പരാതി നൽകി

ചെറുപുഴ: മഴയെ തുടർന്ന് ഉരുൾപൊട്ടി രാജഗിരി- ജോസ്ഗിരി റോഡ് തകരാൻ ഇടയായത് രാജഗിരിയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികൾ മൂലമാണെന്ന് നാട്ടുകാർ. പഞ്ചായത്ത് പ്രസിഡൻറിന് നാട്ടുകാർ പരാതി നൽകി. ജോസ്ഗിരി 118 ഏക്കറിൽ ഉരുൾപൊട്ടി താഴേക്ക് ഒഴുകിയ വെള്ളത്തോടൊപ്പം കരിങ്കൽ ക്വാറിയിലെ മണ്ണും കല്ലും ഒഴുകിയെത്തിയതാണ് റോഡ് തകരാൻ ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു. കുന്നിൻപ്രദേശത്ത് പ്രവർത്തിക്കുന്ന ക്വാറി കൂറ്റൻ ജലസംഭരണികൂടിയാണ്. ക്വാറിക്കും മുകളിലാണ് ഉരുൾപൊട്ടലുണ്ടായത്. ഇവിടെ നിന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ക്വാറിയിലെ മൺകൂനയും തകർത്ത് റോഡിലേക്ക് എത്തുകയായിരുന്നു. ഉരുൾപൊട്ടലിനെ തുടർന്ന് വലിയതോതിലുള്ള നാശമാണ് രാജഗിരിയിലും പരിസരത്തുമുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.