ലൈസൻസില്ലാതെ കടകൾ നടത്തുന്നതിനെതിരെ നടപടി വേണം -ബ്ലോക്ക് കോൺഗ്രസ്

മാഹി: മാഹി മുനിസിപ്പൽ മൈതാനിക്ക് സമീപം മുൻ കൗൺസിലർ നിയമവിരുദ്ധമായി കടകൾ നിർമിച്ച് ലൈസൻസില്ലാതെ കച്ചവടം നടത്തുന്നതിനെതിരെ നടപടിയെടുക്കണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചു. പ്രസിഡൻറ് രമേശ് പറമ്പത്ത്, ജനറൽ സെക്രട്ടറിമാരായ കെ. മോഹനൻ, സത്യൻ കേളോത്ത്, കെ.പി. ബഷീർ ഹാജി, കെ. സുരേഷ്, കെ.വി. ഹരീന്ദ്രൻ, ഉത്തമൻ തിട്ടയിൽ എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.