വ്യാജ വൈദ്യന്മാർക്കെതിരെ നടപടി വേണം

തലശ്ശേരി: നാട്ടുവൈദ്യരെന്ന് സ്വയം മുദ്രകുത്തി വ്യാജചികിത്സ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന് ന് മുസ്ലിം സർവിസ് സൊസൈറ്റി (എം.എസ്.എസ്) ചമ്പാട് യൂനിറ്റ് ആവശ്യപ്പെട്ടു. എം.എസ്.എസ് സംഘടിപ്പിച്ച 'ആരോഗ്യം ആയുർവേദത്തിലൂടെ' ബോധവത്കരണ ക്ലാസ് പ്രഫ. എ.പി. സുബൈർ ഉദ്ഘാടനം ചെയ്തു. രോഗം വന്നതിനുശേഷം ചികിത്സതേടി നെട്ടോട്ടമോടുന്നതിന് പകരം രോഗം വരാതിരിക്കാനുള്ള മാർഗമാണ് തേടേണ്ടതെന്നും ആഹാരരീതിയും വ്യായാമവും ക്രമീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് പി.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. ആയുർവേദ മെഡിക്കൽ ഓഫിസർമാരായ ഡോ. എസ്. അരവിന്ദ്, ഡോ. പി.പി. സുക്ഫാന എന്നിവർ ക്ലാസെടുത്തു. സെക്രട്ടറി എ.കെ. ഇസ്മായിൽ, ഡോ. പി. മുഹമ്മദ്, പി.എം. അബ്ദുൽ ബഷീർ, ടി.കെ. ഖാദർകുട്ടി ഹാജി, നാസർ കോട്ടയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.