കൂത്തുപറമ്പ്: മമ്പറത്ത് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. ഡ്രൈവർ കൂത്തുപറമ്പിനടുത്ത പാലത്തുംകര സ്വദേശി ഇസ്ഹാഖ്, മുഹമ്മദ് മുസ്ലിയാർ എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ച ഒന്നരയോടെ മമ്പറം--അഞ്ചരക്കണ്ടി റോഡിലാണ് അപകടം. അഞ്ചരക്കണ്ടി ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. മമ്പറം പാലത്തിനടുത്ത് നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. ഇരുവരെയും ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റോഡിലെ വളവും അപകടാവസ്ഥയിലുള്ള മരവുമാണ് അപകടങ്ങൾക്കിടയാക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കൂത്തുപറമ്പ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ കാറിൽനിന്ന് പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.