തലശ്ശേരി: നഗരസഭയിൽ 53ൽ 32 വാർഡുകളിൽ ജയിച്ച് എൽ.ഡി.എഫ് തുടർ ഭരണത്തിലെത്തിയെങ്കിലും നേട്ടമായത് യു.ഡി.എഫിന്. കഴിഞ്ഞതവണ ഏഴ് സീറ്റിലൊതുങ്ങിയിരുന്ന യു.ഡി.എഫ് ഇത്തവണ ആറ് സീറ്റ് ഉയർത്തി 13 ലേക്ക് കടന്നു. മുസ്‍ലിം ലീഗിനാണ് ഇത് കൂടുതൽ നേട്ടമായത്. കോൺഗ്രസ് മൂന്ന് വാർഡുകളിൽ ജയിച്ചപ്പോൾ ലീഗ് 10 വാർഡുകളിൽ ജയിച്ച് കരുത്തുകാട്ടി. 16 വാർഡുകളിലേക്കാണ് ലീഗ് മത്സരിച്ചത്. 10 വാർഡുകളിൽ ലീഗ് ജയം നേടി. ഇതിൽ ഒമ്പതും വനിതകളായിരുന്നു. പ്രതിപക്ഷത്ത് ലീഗാണ് ഇത്തവണ ഒന്നാം നിരയിൽ. നേരത്തെ 37 സീറ്റുണ്ടായിരുന്ന എൽ.ഡി.എഫിന് ഇത്തവണ അഞ്ചുസീറ്റ് കുറഞ്ഞു. ബി.ജെ.പി അംഗസംഖ്യ എട്ടിൽനിന്ന് ആറായി.
ടൗൺ പരിധിയിലെ വാർഡുകളിലാണ് ലീഗ് വലിയ നേട്ടമുണ്ടാക്കിയത്. വാർഡ് വിഭജനവും കീറിമുറിക്കലും ലീഗിനാണ് ഏറെ ഗുണം ചെയ്തത്. കഴിഞ്ഞ തവണ ലീഗിന് നാലും കോൺഗ്രസിന് മൂന്നും സീറ്റുകളായിരുന്നു. മോശമല്ലാത്ത പോളിങ്ങ് മിക്ക വാർഡുകളിലും നടന്നെങ്കിലും എൽ.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ഗ്രാഫ് താഴ്ന്നത് മുന്നണികൾക്ക് ക്ഷീണമായി. വീവേഴ്സ് വാർഡിൽ സ്വതന്ത്രയായി മത്സരിച്ച വെൽഫെയർ പാർട്ടിയിലെ സീനത്ത് അബ്ദുസലാമും നെട്ടൂർ ബാലത്തിൽ വാർഡിൽ മത്സരിച്ച എസ്.ഡി.പി.ഐയിലെ എം. റഹീമും നഗരസഭയിൽ അക്കൗണ്ട് തുറന്നു. എൽ.ഡി.എഫിൽ ഇത്തവണ സി.പി.ഐ രണ്ട് സീറ്റിലൊതുങ്ങി. നേരത്തെ അംഗസംഖ്യ മൂന്നായിരുന്നു. ഐ.എൻ.എൽ ഒന്നിൽനിന്ന് പൂജ്യത്തിലായി. ബി.ജെ.പിയുടെ കൊമ്മൽ വയൽ വാർഡ് അവർ നിലനിർത്തി. ഇവിടെയാണ് ഏറ്റവും കൂടുതൽ പോളിങ്ങ് രേഖപ്പെടുത്തിയത്.
ബാലത്തില്‍ വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.പി. അരവിന്ദാക്ഷനെയാണ് എസ്.ഡി.പി.ഐ പരാജയപ്പെടുത്തിയത്. അപ്രതീക്ഷ തോല്‍വിയാണ് കോണ്‍ഗ്രസ് ഇവിടെ നേരിടേണ്ടി വന്നത്. സി.പി.ഐയിൽനിന്ന് മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.