ഷബ്ന, റാഷിദ
ഇരിട്ടി: പുന്നാട്ടെ പി.വി ഹൗസിലെ രണ്ട് മരുമക്കൾ നഗരസഭ കൗൺസിലർമാരായി. കേളോത്ത് അബ്ദുൽ ഖാദറിന്റെയും പി.വി. സൈനബയുടെയും മക്കളായ സഹീർ മാസ്റ്ററുടെയും ഫവാസ് പുന്നാടിന്റെയും ഭാര്യമാരാണ് വിവിധ നഗരസഭകളിലെ കൗൺസിലർമാരായത്. എടയന്നൂർ തെരൂർ എം.എൽ.പി സ്കൂൾ പ്രധാനാധ്യാപകനായ പി.വി. സഹീറിന്റെ ഭാര്യ ടി.വി. റാഷിദ തലശ്ശേരി നഗരസഭയിലെ ടൗൺഹാൾ വാർഡിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചിറക്കര കുഞ്ഞാംപറമ്പ് യു.പി സ്കൂൾ ഇംഗ്ലീഷ് അധ്യാപികയും വനിത ലീഗ് തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റുമാണ്. ടി.വി. അബ്ദുറഹിമാന്റെയും ഇ. സുബൈദയുടേയും മകളാണ്.
ഫവാസിന്റെ ഭാര്യ ഷബ്ന ഇരിട്ടി നഗരസഭയിൽ ഉളിയിൽ വാർഡിൽനിന്നാണ് വിജയിച്ചത്. ബി.എഡ് വിദ്യാർഥിനിയും ഹരിതയുടെ ജില്ല ഭാരവാഹിയുമായിരുന്നു. ഇപ്പോൾ പേരാവൂർ മണ്ഡലം എം.എസ്.എഫ് സെക്രട്ടറിയാണ്. നരയമ്പാറ സ്വദേശി പാനേരി ബഷീറിന്റെയും പാണബ്രോൻ നസീമയുടെയും മകളാണ് ഷബ്ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.