ഗ്രാമീൺ ബാങ്ക്​ കണിച്ചാർ ശാഖ ഉദ്ഘാടനം

കേളകം: കേരള ഗ്രാമീൺ ബാങ്കിൻെറ ആധുനിക സൗകര്യങ്ങളോടെയുള്ള കണിച്ചാർ ശാഖയുടെ ഉദ്ഘാടനം കണിച്ചാർ ബസ്സ്റ്റാൻഡ് പരിസരത്ത് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമീൺ ബാങ്ക് ചെയർമാൻ നാഗേഷ് ജി. വൈദ്യ അധ്യക്ഷത വഹിച്ചു. റീജനൽ മാനേജർ അച്യുതൻകുട്ടി, കണിച്ചാർ പഞ്ചായത്ത് പ്രസിഡൻറ് സെലിൻ മാണി, ജനപ്രതിനിധികളായ സ്റ്റാനി എടത്താഴെ, എം. വിജയൻ, കെ. കേളപ്പൻ, മത്തായി മൂലേച്ചാലിൽ, ബാങ്ക് ജനറൽ മാനേജർ എസ്. പവിത്രൻ, ബ്രാഞ്ച് മാനേജർ മിഥുൻ മോഹൻ തുടങ്ങിയവർ സംസാരിച്ചു. ആദ്യനിക്ഷേപം പ്രവാസി വ്യവസായി ഇ.എം. ഷാഹുൽ ഹമീദിൽനിന്ന് നിക്ഷേപം സ്വീകരിച്ച് കണിച്ചാർ പഞ്ചായത്ത് പ്രസിഡൻറ് സെലിൻ മാണി ഉദ്ഘാടനം നടത്തി. ചടങ്ങിൽ തിട്ടയിൽ വാസുദേവൻ നായരെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.