ആയിപ്പുഴ സ്കൂൾ-കടവ് റോഡ് തകർന്നു; യാത്ര ദുരിതത്തിൽ

ഇരിക്കൂർ: കൂടാളി പഞ്ചായത്തിലെ പുരാതന റോഡായ ആയിപ്പുഴ ജങ്ഷൻ - പാലമുക്ക് - ഗവ. യു.പി സ്കൂൾ റോഡ് തകർന്ന് മാസങ്ങളായിട്ടും നന്നാക്കാൻ അധികൃതർ തയാറായില്ല. ആയിപ്പുഴ ഗവ. യു.പി സ്കൂൾ, ഐ.എം.എ ഇംഗ്ലീഷ് സ്കൂൾ, അൽ മദ്റസത്തുൽ ഇസ്ലാമിയ, അംഗൻവാടി എന്നിവിടങ്ങളിലേക്കുള്ള ഏക റോഡാണ് തകർന്നത്. പ്രൈമ ഫർണിച്ചർ ഗോഡൗണിന് മുന്നിലാണ് റോഡ് താഴ്ന്നത്. വാഹനങ്ങൾ പോവുമ്പോൾ കുട്ടികൾക്കും കാൽനടക്കാർക്കും സൈഡ് കൊടുക്കാൻ സാധിക്കാതെ അപകട ഭീഷണി നിലനിൽക്കുന്നു. പാലംമുക്ക്, മന്നപ്പള്ളി, കാളാമ്പാറ, തുമ്പോൽ പാളാട്, പഴയ ജുമാ മസ്ജിദ്, ഓടക്കടവ് എന്നിവിടങ്ങളിലേക്കുള്ള പാത കൂടിയാണിത്. ഇവിടെ കലുങ്ക് നിർമിക്കണമെന്നും ആവശ്യമുയർന്നു. അടിയന്തരമായി റോഡ് നന്നാക്കി ഗതാഗത യോഗ്യമാക്കണമെന്ന് പാലമുക്ക് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. ആർ.പി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. കെ.പി. അശ്റഫ്, കെ.വി. മാമു, കെ.പി. അബ്ദുസലാം, വി. നാസർ, സി. മഹമൂദ്, എൻ.പി.കെ. ഫൈസൽ എന്നിവർ സംസാരിച്ചു. അയൂബ് കോളേരി സ്വാഗതം പറഞ്ഞു. ഇരിക്കൂർ ടൗൺ തോട് പ്ലാസ്റ്റിക് മാലിന്യ കേന്ദ്രമായി ഇരിക്കൂർ: നാടും നഗരങ്ങളും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുമ്പോൾ ഇരിക്കൂർ ടൗണിലെ തോടുകൾ പ്ലാസ്റ്റിക് മാലിന്യങ്ങളാൽ നിറയുന്നു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ടൗണും പരിസരങ്ങളും പഞ്ചായത്തിൻെറ നേതൃത്വത്തിൽ ശുചീകരിച്ചിരുന്നു. ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാന പാതയിൽ ഇരിക്കൂർ ടൗണിലെ കുളങ്ങര പള്ളിക്കു സമീപത്തുകൂടി പുഴയിലേക്ക് പോകുന്ന തോട്ടിലാണ് പ്ലാസ്റ്റിക് മാലിന്യം നിറയുന്നത്. ഗ്രീൻ ഇരിക്കൂർ ക്ലീൻ ഇരിക്കൂർ പദ്ധതി നടപ്പിലാക്കിയ പഞ്ചായത്തിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ജലസ്രോതസ്സുകളിൽ അലക്ഷ്യമായി ഉപേക്ഷിക്കുന്നത്. ഇത്തരം നടപടികൾക്കെതിരെ പഞ്ചായത്ത് കർശന നടപടികളൊന്നും സ്വീകരിക്കാത്തതാണ് ഒഴിഞ്ഞ സ്ഥലങ്ങളിലും തോടുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറയാനിടയാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.