സാമ്പത്തികസഹായം നൽകുന്നതായി വ്യാജവാർത്ത; ലീഗിന് ബന്ധമില്ലെന്ന്​

ഇരിക്കൂർ: പഞ്ചായത്ത് മുസ്ലിം ലീഗിൻെറയും ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൻെറയും ആഭിമുഖ്യത്തിൽ കടബാധ്യതകൾ എഴുതിത്തള്ളുന്നതിനുള്ള സാമ്പത്തികസഹായം ചെയ്യുന്നു എന്നരൂപത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വാർത്തകൾക്ക് പ്രസക്തിയില്ലെന്നും ഇരിക്കൂർ സിദ്ദീഖ് നഗറിൽ കേന്ദ്രീകരിച്ച് കോട്ടയം- ചങ്ങനാശ്ശേരിയിലുള്ള സൊസൈറ്റി നടത്തുന്ന ഒരു പ്രവർത്തനത്തിലും മുസ്ലിം ലീഗിനോ പോഷക സംഘടനകൾക്കോ ഒരു ബന്ധവുമില്ലെന്നും പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ പ്രസിഡൻറ് സി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.കെ. ശംസുദ്ദീൻ, കെ. മുഹമ്മദ് അശ്റഫ് ഹാജി, കെ.ടി. അനസ്, എം. ഉമ്മർ ഹാജി, യു.പി. അബ്ദുറഹ്മാൻ, കെ.കെ. സത്താർ ഹാജി, കെ.ടി. അബ്ദുൽ കരീം, കെ.പി. അബ്ദുൽ അസീസ്, കെ.കെ. കുഞ്ഞിമായൻ, കെ.ടി. നസീർ, പി.എം. ഉമ്മർഹാജി, പി. അബ്ദുസ്സലാം മൗലവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.