കുഴഞ്ഞുവീണ്​ മരിച്ചു

നീലേശ്വരം: സി.പി.എം മടിക്കൈ സൻെറർ ലോക്കൽ കമ്മിറ്റിയംഗവും മടിക്കൈ സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറുമായ എരിക്ക ുളത്തെ എൻ. കൃഷ്ണൻ (58) കുഴഞ്ഞുവീണ് മരിച്ചു. കുമ്പള സഹകരണാശുപത്രിയുടെ ജനറൽ ബോഡിയോഗത്തിൽ ബാങ്കിനെ പ്രതിനിധാനംചെയ്ത് പങ്കെടുക്കാൻ പോയപ്പോൾ ആശുപത്രി ബാത്ത്‌റൂമിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കെ.എസ്.കെ.ടി.യു നീലേശ്വരം ഏരിയ പ്രസിഡൻറ്, ജില്ല കമ്മിറ്റിയംഗം, മടിക്കൈ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ഡി.വൈ.എഫ്.ഐ അമ്പലത്തുകര വില്ലേജ് സെക്രട്ടറി, ബ്ലോക്ക് വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജില്ല മൊത്തവ്യാപാര സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗമാണ്. ഭാര്യ: എം. പ്രേമ (ഹെൽത്ത് സൻെറർ എരിക്കുളം). മക്കൾ: കൃപേഷ് മടിക്കൈ (സി നെറ്റ് ചാനൽ, നീലേശ്വരം), രേവതി. മരുമകൻ: ജയൻ. സഹോദരങ്ങൾ: കാരിച്ചി (മാധവി-മേനിക്കോട്ട്), കുഞ്ഞിപ്പെണ്ണ്, കാർത്ത്യായനി (ഇരുവരും പൂത്തക്കാൽ). Krishnan Obit_NLR കൃഷ്ണൻ നീലേശ്വരം: വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂനിറ്റ് മെംബറും രാജ റോഡിലെ അനുപമ ടെക്സ്റ്റൈൽസ് ഉടമയുമായ എം. കൃഷ്ണൻ (93) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: കാർത്ത്യായനി, പരേതനായ നാരായണൻ. Krishnan Vyaparri Vyavasayi Obit NLR
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.