ഭവനരഹിതർക്കുള്ള ലൈഫ് പദ്ധതി ലോക നിലവാരത്തിലേക്ക് ഉയർന്നു -കോടിയേരി

കേരളം കടുത്ത പ്രളയദുരന്തം നേരിടുമ്പോഴും കേന്ദ്രത്തിൽനിന്ന് അർഹമായ സഹായം ലഭിക്കുന്നില്ലെന്ന് കോടിയേരി കൂത ്തുപറമ്പ്: ഭവനരഹിതർക്ക് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലൈഫ് പദ്ധതി ലോക നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് സി.പി.എം ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകുന്ന വീടിൻെറ താക്കോൽദാനം നിർവഹിക്കുകയായിരുന്നു കോടിയേരി. രണ്ടര ലക്ഷം പേർക്ക് ഒരു വർഷം കൊണ്ട് വീട് നിർമിച്ച് നൽകുന്ന ബൃഹത്തായ പദ്ധതിക്കാണ് ലൈഫ് പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ തുടക്കം കുറിച്ചിട്ടുള്ളത്. ഒന്നര ലക്ഷത്തോളം വീടുകൾ ഇതിനകം പൂർത്തിയായിരിക്കുകയാണ്. സ്വന്തമായി വീടില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും വീട് നിർമിച്ച് നൽകുക എന്നതാണ് സർക്കാർ നയം. എന്നാൽ, കേരളം കടുത്ത ദുരിതം അനുഭവിക്കുമ്പോഴും കേന്ദ്രത്തിൽനിന്ന് അർഹമായ സഹായം പോലും ലഭിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. സി.പി.എം മാങ്ങാട്ടിടം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിയിലെ കെ. രാജീവൻെറ കുടുംബത്തിനുവേണ്ടി നിർമിച്ച വീടിൻെറ താക്കോൽ കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു കോടിയേരി. ടി. അശോകൻ അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ, വത്സൻ പനോളി, കെ. ധനഞ്ജയൻ, കെ. ലീല, ടി. ബാലൻ, എം. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.