കര്‍ഷകസംഘം ജില്ല സമ്മേളനം: സംഘാടക സമിതി

മട്ടന്നൂര്‍: കാല്‍നൂറ്റാണ്ടിനു ശേഷം മട്ടന്നൂര്‍ ആതിഥ്യമരുളുന്ന കേരള കര്‍ഷകസംഘം ജില്ല സമ്മേളനത്തിന്‌ സംഘാടക സമിതിയായി. സംഘാടകസമിതി രൂപവത്കരണ യോഗം സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം പി. പുരുഷോത്തമന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.ടി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എന്‍.വി. ചന്ദ്രബാബു, കെ.സി. മനോജ്‌, എം. രാഘവന്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകസംഘം ജില്ല സെക്രട്ടറി വത്സന്‍ പനോളി സ്വാഗതം പറഞ്ഞു. കര്‍ഷകസംഘം നേതാക്കളായ സി.വി. മാലിനി, പി. ഗോവിന്ദന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമ്മേളനത്തിൻെറ അനുബന്ധമായി ഒരാഴ്‌ച നീളുന്ന കാര്‍ഷിക പ്രദര്‍ശനം സംഘടിപ്പിക്കും. ഭാരവാഹികള്‍: പി. പുരുഷോത്തമന്‍ (ചെയ.), കെ.ടി ചന്ദ്രന്‍, എം.വി. സരള, സി.വി. ശശീന്ദ്രന്‍ (വൈസ്‌ ചെയ.), കെ.സി. മനോജ്‌ (കണ്‍.), കെ. ഭാസ്‌കരന്‍, മുഹമ്മദ്‌ സിറാജ്‌, എം. രാഘവന്‍, അനിത വേണു (ജോ. കണ്‍.), എന്‍.വി. ചന്ദ്രബാബു (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.