mahe1 അഴിയൂർ സൂനാമി കോളനിയിലെ ദുരിതബാധിതർക്ക് പട്ടയം നൽകും

മാഹി: അഴിയൂർ സൂനാമി കോളനിയിലെ 40 ദുരിതബാധിതർക്ക് പട്ടയം നൽകാൻ താലൂക്ക് തല ഭൂമി കമ്മിറ്റി യോഗം തീരുമാനിച്ചു. മൂന ്നുപേരുടെ കാര്യം അന്തിമ പരിശോധനക്കായി മാറ്റിവെച്ചു. സൂനാമി പുനരധിവാസ പദ്ധതിപ്രകാരം വീട് ലഭിച്ച അഴിയൂർ സൂനാമി കോളനിയിൽ സ്ഥിരം താമസക്കാരായ 43 കുടുംബങ്ങൾ കഴിഞ്ഞ കുറെക്കാലമായി പട്ടയത്തിനായി മുറവിളി കൂട്ടുകയാണ്. ഇതിനെ തുടർന്നാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പട്ടയം നൽകാൻ തീരുമാനിച്ചത്. തഹസിൽദാർ കെ.കെ. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. അഴിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ്, ജില്ല പഞ്ചായത്ത് അംഗം എ.ടി. ശ്രീധരൻ, പതിവ് കമ്മിറ്റി അംഗങ്ങളായ സി. ഭാസ്കരൻ, പ്രദീപ് ചോമ്പാല, കൂടാളി അശോകൻ, സി. രാമകൃഷ്ണൻ, പി. സോമശേഖരൻ, പി.പി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.