കുടുംബസംഗമവും ഓണക്കിറ്റ് വിതരണവും ഇന്ന്

മാഹി: സബർമതി ട്രസ്റ്റ് പള്ളൂർ സോണിൻെറ പാലിയേറ്റിവ് കുടുംബസംഗമവും 11, 12 വാർഡ്തല ഓണക്കിറ്റ് വിതരണവും ഞായറാഴ്ച ഉച് ചക്ക് 2.30ന് പള്ളൂർ സ്കോളേഴ്സ്‌ സ്കൂളിൽ മുൻ മന്ത്രി ഇ. വത്സരാജ് ഉദ്ഘാടനംചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡോ. മഹേഷ് പള്ളൂർ അധ്യക്ഷതവഹിക്കും. ഒമ്പതിന് രാവിലെ 10ന് 13, 14 വാർഡിലും ഉച്ചതിരിഞ്ഞ് മൂന്നിന് ഒമ്പത്, 10 വാർഡിലുമുള്ള വയോജനങ്ങൾക്കും കിറ്റ് വിതരണം നടത്തും. വാർത്താസമ്മേളനത്തിൽ വി.പി. മുൻവർ, കെ.കെ. വത്സൻ, ടി. ശ്രീനിവാസൻ, ടി. ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.