ktpnr1 വയലുകളും തണ്ണീർത്തടങ്ങളും നികത്തുന്നത് തടയണം -ഷംസീർ എം.എൽ.എ

പാനൂർ: വെള്ളം ഒഴുകിപ്പോകേണ്ട സ്ഥലങ്ങളിൽ നിർമാണപ്രവൃത്തികൾ നടത്തിയതിൻെറ അനന്തരഫലമാണ് പ്രളയമെന്ന് അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ. പാനൂർ ബ്ലോക്ക് പഞ്ചായത്തിൻെറ ആഭിമുഖ്യത്തിൽ പ്രളയകാലത്ത് കൈത്താങ്ങായി നിന്നവർക്കായി ഒരുക്കിയ ആദരായനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നിർമാണപ്രവർത്തനങ്ങൾക്ക് കാതലായ മാറ്റം വരുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യങ്ങൾ ശക്തമായി പരിശോധിക്കണമെന്നും എം.എൽ.എ പറഞ്ഞു. പാനൂർ ബ്ലോക്ക് പ്രസിഡൻറ് എൻ. അനൂപ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കതിരൂർ, മൊകേരി, ചൊക്ലി പഞ്ചായത്തുകളിലെ മെഡിക്കൽ ഓഫിസർമാർ, പൊലീസ്, വില്ലേജ് ഓഫിസർമാർ, കെ.എസ്.ഇ.ബി ജീവനക്കാർ, പാനൂർ ഫയർസർവിസ് എന്നിവരെയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ യുവതി യുവാക്കളെയും പൊതുപ്രവർത്തകരെയും അനുമോദിച്ചു. അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എൻ. അനൂപ് അധ്യക്ഷതവഹിച്ചു. കെ.കെ. രാജീവൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സുഗീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ഷെമീമ എന്നിവർ സംസാരിച്ചു. ബി.ഡി.ഒ ടി.വി. സുഭാഷ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.