mahe1 വയറിളക്കം: മാഹിയിൽ റോട്ട വൈറസ് തുള്ളിമരുന്ന് വിതരണം തുടങ്ങി

മാഹി: കുട്ടികളിലെ വയറിളക്കത്തിനെതിരായുള്ള റോട്ട വൈറസ് തുള്ളിമരുന്ന് വിതരണം മാഹി ഗവ. ജനറൽ ആശുപത്രിയിൽ തുടങ്ങി. റീജനൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ ഉദ്ഘാടനംചെയ്തു. ആരോഗ്യവകുപ്പ് െഡപ്യൂട്ടി ഡയറക്ടർ ഡോ. എസ്. പ്രേംകുമാർ, അസി. ഡയറക്ടർ ഡോ. സി.എച്ച്. രാജീവൻ എന്നിവർ സംബന്ധിച്ചു. ഒരുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആറ്, 10, 14 എന്നീ ആഴ്ചകളിൽ മൂന്ന് ഡോസ് മരുന്ന് നൽകും. കുട്ടികളുടെ വയറിളക്കം പ്രതിരോധിക്കാനുള്ള ഫലപ്രദമായ മരുന്നാണ് ഇതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.