തലശ്ശേരി: മമ്പറം ഇന്ദിരഗാന്ധി പബ്ലിക് സ്കൂളിൽ നിർമിച്ച സെമി ഒളിമ്പിക്സ് സ്വിമ്മിങ് പൂൾ ആൻഡ് കോംപ്ലക്സ് ബുധന ാഴ്ച രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. കോംപ്ലക്സ് ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സ്വിമ്മിങ് പൂൾ ഉദ്ഘാടനം കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻറ് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജും നിർവഹിക്കും. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വിശാലമായ നീന്തല്‍ കുളമാണിതെന്ന് സ്കൂൾ ചെയർമാൻ മമ്പറം ദിവാകരൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നീന്തല്‍ പഠിക്കുന്നതിനും മത്സരത്തിനും ഉപയോഗിക്കാവുന്ന വിധത്തിലാണ് പൂള്‍ നിര്‍മിച്ചിട്ടുള്ളത്. വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശീലനം. പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതിന് സ്ത്രീ പരിശീലകരും ഉണ്ടാവും. 30 പേര്‍ക്ക് ഒരേസമയം ഉപയോഗിക്കാവുന്ന ആധുനികവും സുരക്ഷിതവുമായ വാഷ് റൂമുകൾ, 1000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ബാല്‍ക്കണികള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. നീന്തല്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്‌കൂള്‍ തല സര്‍ട്ടിഫിക്കറ്റുകളും 25 മീറ്റര്‍ നീന്തി പരിശീലിച്ചവര്‍ക്ക് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കും. സമീപ ഭാവിയില്‍ നീന്തല്‍ പാഠ്യപദ്ധതിയായി മാറുമെന്നതിനാല്‍ വിദ്യാർഥികള്‍ക്ക് നീന്തല്‍ പരിശീലനം ഏറെ പ്രയോജനപ്പെടുമെന്ന് ചെയർമാൻ പറഞ്ഞു. ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന മിനി സ്റ്റേഡിയം ഗാലറിയുടെ ശിലാസ്ഥാപനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷും 50 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന ഡബിൾ കോർട്ട് ഇൻഡോർ ബാഡ്മിൻറൻ കോർട്ടിൻെറ ശിലാസ്ഥാപനം കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് ഒ.കെ. വിനീഷും നിർവഹിക്കും. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവൻ, വേങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് സി.പി. അനിത, പഞ്ചായത്ത് മെംബർ മനോജ് അണിയാരത്ത് എന്നിവർ പങ്കെടുക്കും. സെപ്റ്റംബർ 10ന് ഓണനാളിൽ സ്കൂൾ പാർക്കിൽ സ്പീഡ് ബോട്ട് സവാരിയും ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തില്‍ ഡയറക്ടര്‍മാരായ യു. കനകരാജ്, ഡോ.എം. അഞ്ജലി, വി.കെ. അനുരാഗ്, സീനിയര്‍ വൈസ് പ്രിന്‍സിപ്പൽ കെ.ജി. സോമനാഥൻ, അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ കെ.സി. അജിത്ത് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.