ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം; പഞ്ചായത്തംഗം ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസ്​

ചെറുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്ന പരാതിയില്‍ പഞ് ചായത്ത് അംഗം ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസെടുത്തു. പെരിങ്ങോം വയക്കര പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെംബറും കോൺഗ്രസ് പ്രതിനിധിയുമായ കെ.വി. മോഹനൻ, കോൺഗ്രസ് പ്രവർത്തകൻ ഷാജി എബ്രഹാം എന്നിവർക്കെതിരെയാണ് ചെറുപുഴ പൊലീസ് െഎ.ടി ആക്ട് പ്രകാരം കേസെടുത്തത്. പഞ്ചായത്ത് അംഗമായ കെ.വി. മോഹനൻ മണ്ഡലത്തിലെ പൊതുജനങ്ങളുമായി സംവദിക്കുന്നതിനുവേണ്ടി ആരംഭിച്ച പി.വി.പി 2ാം വാര്‍ഡ് എന്ന വാട്‌സ് ആപ് ഗ്രൂപ്പിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെതിരെ പ്രചാരണമുണ്ടായത്. ഷാജി എബ്രഹാമാണ് പോസ്റ്റിട്ടത്. ഗ്രൂപ്പിൻെറ അഡ്മിനെന്ന നിലക്കാണ് കെ.വി. മോഹനനെതിരെ കേസെടുത്തത്. സി.പി.എം പാടിയോട്ടുചാല്‍ ലോക്കല്‍ കമ്മിറ്റി അംഗം എം. നാരായണൻെറ പരാതിയിലാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.