യൂനിവേഴ്​സിറ്റി കോളജ്​ വധശ്രമം: മുഖ്യപ്രതികളെ സെൻട്രൽ ജയിലിലേക്ക്​ മാറ്റാൻ ഉത്തരവ്​

*ശിവരഞ്ജിത്തിൻെറ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് കുത്തുകേസിലെ പ്രതികളായ മുൻ എസ്.എഫ്.ഐ നേതാക്കളെ ജില്ല ജയിലിൽനിന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവ്. കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവർ നൽകിയ ഹരജിയിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി. ജില്ല ജയിലിൽ തങ്ങൾക്ക് കൊഞ്ചിറവിള അനന്തു കൊലക്കേസിലെ പ്രതികളിൽനിന്ന് വധഭീഷണിയുണ്ടെന്നും പകർച്ചവ്യാധികൾ ഉണ്ടെന്നും സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം. ജയിലിൽ പകർച്ചവ്യാധി ഉണ്ടെന്ന വാദം ശരിയല്ലെന്ന് ജില്ല ജയിൽ സൂപ്രണ്ട് റിപ്പോർട്ടിൽ വ്യക്തമാക്കി. എന്നാൽ, പ്രതികളുടെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. അതിനിടെ യൂനിവേഴ്സിറ്റി കോളജിലെ എജുക്കേഷൻ ഡയറക്ടറുടെ സീൽ മോഷ്ടിച്ച കേസിൽ ശിവരഞ്ജിത്തിൻെറ ജാമ്യാേപക്ഷ കോടതി തള്ളി. പ്രതിക്കെതിരെ ശക്തമായ തെളിവുണ്ടെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണിത്. സർവകലാശാല അധികാരികൾ സീൽ നഷ്ടപെെട്ടന്ന് പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിൻെറ പ്രധാന വാദം. എന്നാൽ, കോടതി ഇത് അംഗീകരിച്ചില്ല. ബിരുദ വിദ്യാർഥിയായ അഖിൽ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റിയെ ധിക്കരിച്ചതാണ് വധശ്രമത്തിന് കാരണമെന്നാണ് പൊലീസ് കേസ്. ശിവരഞ്ജിത്ത്, നസീം, മണികണ്ഠൻ അദ്വൈത്, ആദിൽ മുഹമ്മദ്, ആരോമൽ, അക്ഷയ്, ഇജാബ്, സഫാൻ എന്നീ പ്രതികൾ റിമാൻഡിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.