അഞ്ചരക്കണ്ടി: ആർത്തലച്ചുവന്ന പേമാരിയിൽ വീടും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായവർക്ക് ആശ്വാസമായി വിവി ധ സംഘടനകൾ. കനത്ത മഴയിൽ വെള്ളത്തിനടിയിലായ വേങ്ങാട് അങ്ങാടി - ചാലിപ്പറമ്പ് പ്രദേശങ്ങളിലാണ് ധർമടം മണ്ഡലം മുസ്ലിം ലീഗിൻെറയും മഹല്ല് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തികൾ നടത്തിയത്. ചളി നിറഞ്ഞ് ദുഷ്കരമായ വീടുകളും മറ്റും പൂർണമായും ശുചീകരിക്കാൻ ഇവർ രംഗത്തെത്തുകയായിരുന്നു. മഴ കുറഞ്ഞതോടെ പ്രദേശങ്ങളിലെ റോഡുകളിലെ വെള്ളം പൂർണമായും താഴ്ന്നിരിക്കുകയാണ്. വെള്ളം കയറിയ സ്ഥലങ്ങൾ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവൻ, ഡി.സി.സി അംഗം കെ.സി. മുഹമ്മദ് ഫൈസൽ, സി.പി.എം പിണറായി ഏരിയ സെക്രട്ടറി കെ. ശശിധരൻ, മഹല്ല് സെക്രട്ടറി അൻവർ സാദത്ത് എന്നിവർ സന്ദർശിച്ചു. ധർമടം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എൻ.സി. താഹിർ, പ്രസിഡൻറ് റിയാസ് മാസ്റ്റർ, റഫീഖ് മാസ്റ്റർ, മുസ്തഫ മാസ്റ്റർ, വാർഡ് മെംബർ ഹുസൈൻ വേങ്ങാട്, കോൺഗ്രസ് നേതാവ് മായൻ വേങ്ങാട് എന്നിവർ ശുചീകരണ പ്രവൃത്തിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.